Film NewsKerala NewsHealthPoliticsSports

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം

10:08 AM Nov 29, 2024 IST | Abc Editor

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം.മുൻപ് കളക്ടറുടെ മൊഴി ഒരു തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന് പുറത്ത് വന്നിരുന്നു. ഈ ഒരു മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി അന്വേഷണ സംഘം എടുത്തത്. എന്നാൽ കളക്ടറുടെ ഈ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. പ്രതി പി പി ദിവ്യയെ സംരക്ഷിക്കാൻ വേണ്ടിയാണ് കളക്ടർ ഇങ്ങനൊരു മൊഴി നൽകിയത് എന്ന് നവീന്റെ കുടുംബം പറഞ്ഞിരുന്നു.

ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിറകെയാണ് ഇങ്ങനൊരു നടപടി. ക്ടോബർ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നൽകിയ വിവരങ്ങൾ തന്നെയാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു, അതേസമയം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലായിരുന്നു.

Tags :
arun k vijyan kannur colectordeath of ADM Naveen Babu
Next Article