For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന നൽകി ദർശനം ഒരുക്കിയത് തങ്ങളല്ല, ദേവസ്വം ഗാർഡുകൾ; സ്‌പെഷ്യൽ പോലീസ് ഓഫീസർ റിപ്പോർട്ട് നൽകി ഹൈകോടതിക്ക്

11:37 AM Dec 10, 2024 IST | Abc Editor
ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന നൽകി ദർശനം ഒരുക്കിയത് തങ്ങളല്ല  ദേവസ്വം ഗാർഡുകൾ  സ്‌പെഷ്യൽ പോലീസ് ഓഫീസർ റിപ്പോർട്ട് നൽകി ഹൈകോടതിക്ക്

ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന നൽകി ദർശനം ഒരുക്കിയത് തങ്ങളല്ല, ദേവസ്വം ഗാർഡുകൾ; സ്‌പെഷ്യൽ പോലീസ് ഓഫീസർ റിപ്പോർട്ട് നൽകി ഹൈകോടതിക്ക്. നടൻ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്, പകരം അവിടുത്തെ ദേവസ്വം ഗാർഡുകളാണ് അങ്ങനൊരു പരിഗണന നടനെ അനുവദിച്ചത് എന്നാണ് റിപ്പോർട്ട്. കൂടാതെ ഇത് സംബന്ധിച്ച് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ദേവസ്വം ബെഞ്ച് ഉയർത്തിയത്. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തില്‍ തുടർന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ഇത് കാരണം മറ്റു ഭക്തർക്ക് മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. പൊലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാൻ അവസരം നല്‍കിയത് എന്തിനെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചത്, ഇതിനാണ് ഇപ്പോൾ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Tags :