Film NewsKerala NewsHealthPoliticsSports

വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ, അതിപ്പോൾ കോടതി തന്നെ ചൂണ്ടികാണിച്ചു ; കെസുരേന്ദ്രൻ

02:04 PM Dec 07, 2024 IST | Abc Editor

വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ തന്നെയാണ്,ആ കാര്യം ഇപ്പോൾ ഹൈകോടതി തന്നെ ചൂണ്ടിക്കാട്ടി കഴിഞ്ഞു കെ സുരേന്ദ്രൻ പറഞ്ഞു. ഇതിന്റെ പ്രസക്തമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചിരിക്കുന്നത്, കൃത്യമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകുന്നതിൽ സംസ്ഥാനം വീഴ്ച വരുത്തി, കെ സുരേന്ദ്രൻ പറഞ്ഞു.

പുനരധിവാസ പാക്കേജ് വൈകുന്നതിന് കാരണം കേന്ദ്രമല്ല സംസ്ഥാന സർക്കാരാണ്. ഈ പ്രശ്നത്തിൽ വസ്തുത മനസിലായിട്ടും കോൺഗ്രസും സിപിഐഎമ്മിന് ഒപ്പം നിൽക്കുകയാണ് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.അതുപോലെ വയനാട് ദുരന്തത്തെക്കാൾ വലിയ ദുരന്തമാണ് കോൺഗ്രസിന് സംഭവിച്ചിരിക്കുന്നത്. പിണറായിയുടെ അജണ്ടക്ക് വഴങ്ങി തെറ്റായ നിലപാട് സ്വീകരിച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റ് ഡിസാസ്റ്റർ നീഡ് സർവേ റിപോർട്ട് സംസ്ഥാനം കൊടുത്തത് നവംബർ 13 ന് . മന്ത്രിസഭാ ഉപസമിതി എന്താ ചെയ്ത് കൊണ്ടിരുന്നത്. വെറും നോക്കുകുത്തിയായി ഉപസമിതി മാറിയെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Tags :
K Surendranstate governmentWayanad rehabilitation package
Next Article