സർക്കാരിൻ്റേത് കെടുകാര്യസ്ഥതയും അഴിമതിയും, വൈദ്യുതി ചാർജ്ജ് വർദ്ധനവ് അദാനിയെ കൊണ്ടുവരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കമാണെന്ന്; രമേശ് ചെന്നിത്തല
വൈദ്യുതിചാർജ് വർധനവിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചത് 7500 കോടി രൂപയുടെ അധിക ബാധ്യതയെന്ന് രമേശ് ചെന്നിത്തല.കൂടാതെ വൈദ്യുതിചാർജ് വർദ്ധനവ് സർക്കാരിൻ്റേത് കെടുകാര്യസ്ഥതയും അഴിമതിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ വൈദ്യുതി ഉൽപാദന കമ്പനികളുമായുള്ള സർക്കാരിന്റെ കള്ളക്കളിയാണ് വൈദ്യുതി ചാർജ്ജ് വർദ്ധനവിന് പിന്നിൽ. സർക്കാർ ചെയ്യുന്നത് ആരും ചെയ്യാത്ത പാതകമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിന്റെ വൈദ്യുതി ചാർജ്ജ് വർദ്ധനവ് അദാനിയെ കൊണ്ടുവരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആര്യാടൻ മുഹമ്മദിൻ്റെ കാലത്ത് കൊണ്ടുവന്ന കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദ് ചെയ്യാനുള്ള കാരണം അതാണെന്നും രമേശ് ചെന്നിത്തല. അദാനിക്ക് വേണ്ടിയുള്ള ബോധപൂർവ്വമായ നീക്കമാണ് സംസ്ഥാന സർക്കാരിൻ്റേത്. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാനാണ് ഇപ്പോൾ സർക്കാർ നീക്കം. അല്ലാതെ വൈദ്യുതി ബോർഡിനെ സ്വകാര്യവൽക്കരിക്കാൻ ഉള്ള നീക്കം ഉണ്ടോ എന്നുതും സംശയമുണ്ടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.