Film NewsKerala NewsHealthPoliticsSports

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ്‌പേരുടെ മൊഴിയെടുത്തു

11:21 AM Dec 19, 2024 IST | Abc Editor

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ്‌പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും, ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയുമാണ് രേഖപ്പെടുത്തിയത്. ബിആർസി കോഡിനേറ്റർ മഹർഅലി യുടെ മൊഴി എടുത്തു.ഇന്ന് പ്രത്യേക അന്വേഷണ സംഘം യോഗം ചേരും. എസ്‌ പി മൊയ്‌ദീൻ കുട്ടിയുടെ നേതൃത്വത്തിലാണ് ഈ യോഗം ചേരുക. അതേസമയം ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ആരോപണവിധേയനായ അധ്യാപകൻ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകൻ പറഞ്ഞു.അതേസമയം ആരോപണം നേരിടുന്ന എം.എസ് സൊല്യൂഷൻസിൽ ഇന്നലെ നടന്ന ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളും എത്തിയിരുന്നു. കെമിസ്ട്രി പരീക്ഷയുടെ നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ ക്ലാസിലേതെന്ന് സ്കൂൾ അധ്യാപകർ പറഞ്ഞു.

Tags :
examination question paper leakThe statements of seven people were taken
Next Article