Film NewsKerala NewsHealthPoliticsSports

സർക്കാരിന് എല്ലാ സ്വകാര്യ സ്വത്തുക്കളും സ്വന്തമാകാനാകില്ലെന്നു സുപ്രീം കോടതി

01:58 PM Nov 05, 2024 IST | Anjana

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിക്കുകയാണെന്ന് ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധിയില്‍ പ്രസ്താവിച്ചതുപോലെ എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റെ ഭൗതിക സ്വത്തുക്കളായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി.
എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിൻറെ ഭൗതിക സ്വത്തുക്കൾ ആണെന്ന സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമോ എന്നത് സംബന്ധിച്ച വിഷയത്തിലാണ് സുപ്രീം കോടതിയുടെ ഒൻപത് അംഗ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന 1978-ലെ വിധിയില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സോഷ്യലിസ്റ്റ് കാഴ്ചപാട് നടക്കില്ലെന്ന് കോടതി വ്യക്തമാക്കി. വികസ്വര രാജ്യമെന്ന നിലയിൽ എല്ലാ ഘട്ടത്തിലുമുള്ള വെല്ലുവിളികൾ നേരിടാനാണ് സാമ്പത്തിക രംഗത്തെ പുതിയ ഈ നീക്കമെന്ന് കോടതി കൂട്ടിച്ചേർക്കുന്നു.

Tags :
PrivatePropertySupreme Court
Next Article