Film NewsKerala NewsHealthPoliticsSports

ഡോ.വന്ദന ദാസ് കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

11:00 AM Dec 13, 2024 IST | ABC Editor

ഡോ.വന്ദന ദാസിനെ കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല.മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാനം കോടതിയെ അറിയിച്ചത് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നായിരുന്നു .

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്.പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി , സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോഴും സുപ്രീംകോടതി പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് തേടി. സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

Tags :
Dr. Vandana DasSandeepSupreme Court
Next Article