For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും

09:45 AM Dec 19, 2024 IST | ABC Editor
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന വരലെ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി മൊഴി കൊടുക്കാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി
ആണ്ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുക. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള കേസുകളില്‍ മൊഴി കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.ഇതിനു പുറമെ ആണ് ഇന്ന് വീണ്ടും സുപ്രീകോടതിയിൽ കേസ് പരിഗണിക്കുക .വളരെ നിർണായകമായ മൊഴികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇന്ന് സുപ്രിംകോടതി വിധി പറയുക .

കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉൾപ്പെടെയുള്ള രേഖകൾ സംസ്ഥാന സർക്കാരിനോട് ഹാജരാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയത് സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് എന്ന് ഹർജിക്കാർ വാദിച്ചു. ഹർജികൾക്കെതിരെ വനിതാ കമ്മീഷൻ വീണ്ടും സത്യവാങ്മൂലം നൽകിയിരുന്നു. കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ല എന്ന് സംസ്ഥാന വനിത കമ്മീഷൻ വ്യക്തമാക്കി.

Tags :