യുക്രെയിനെ റഷ്യയുമായുള്ള യുദ്ധത്തിലേക്കു തള്ളിവിട്ട് അമേരിക്ക
യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കാതെ യുക്രെയിന് ആയുധങ്ങളും സാങ്കേതിക സഹായവും നല്‍കുന്ന നാറ്റോ സഖ്യകക്ഷി രാഷ്ട്രങ്ങള്‍ വന്‍തോതില്‍ പെട്രോളിയം വാങ്ങുകയും മറ്റ് വ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്ത് റഷ്യയുടെ സാമ്പത്തിക മാംസപേശികളുടെ കരുത്ത് നിലനിര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്ന ചൈന. ഇവര്ക്കിടയിലേക്ക് ഒരു മൂന്നാം കക്ഷി എത്തുകയാണ്- ഉത്തരകൊറിയ.
അവരുടെ പതിനായിരം ഭടന്‍മാര്‍ റഷ്യയിലെത്തിക്കഴിഞ്ഞു, വൈകാതെ യുക്രെയിനെതിരെ യുദ്ധക്കളത്തിലിറങ്ങുമന്നും പാശ്ചാത്യര്‍ ആരോപിക്കുന്നു, റഷ്യയും ഉത്തരകൊറിയയും അത് ശക്തിയായി നിഷേധിക്കുന്നു. റഷ്യയിലെ കുര്‍സ്‌കില്‍ നാല്‍പ്പത് ഉത്തരകൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ട്.
മാസം മുപ്പതിനായിരം സൈനികരെ റിക്രൂട്ടു ചെയ്യുന്ന റഷ്യയ്ക്ക് പതിനായിരം പട്ടാളക്കാര്‍ എന്നത് ചെറിയ സംഖ്യയാണ്, പക്ഷേ, യുദ്ധരംഗത്തെക്കാള്‍ ലോകത്തെ ബാധിക്കുന്ന മറ്റു ചില മേഖലകളുണ്ടെന്ന് കഴിഞ്ഞ ചില ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു.