For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ച

02:04 PM Nov 06, 2024 IST | Anjana
പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ച

കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവികുന്നത് വെള്ളിയാഴ്ചത്തേക് മാറ്റി.കേസിൽ വാദം പൂർത്തിയായി.സെഷൻസ് ജഡ്‌ജി കെ ടി നിസാർ അഹമ്മദ് മുൻപാകെയാണ് വാദം നടന്നത്.
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണ്. പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ്‌ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന സസ്‌പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നവീന്‍ ബാബു കൈക്കൂലിയതിനു തെളിവായി ഈ രേഖ സ്വീകരിക്കണമെന്നും പി പി ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു

നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷ കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്നും,പി പി ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.ദൃശ്യങ്ങൾ മനഃപൂർവം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിപ്രായപ്പെടുന്നു.

Tags :