യുക്രൈയിനുമായുള്ള യുദ്ധം നിർണ്ണായക ഘട്ടത്തിലെത്തുന്ന ഈ സാഹചര്യത്തിൽ ആണൈവ മിസൈലുകൾ പരീക്ഷിച്ചു റക്ഷ്യ
യുക്രൈയിനുമായുള്ള യുദ്ധം നിർണ്ണായക ഘട്ടത്തിലെത്തുന്ന ഈ സാഹചര്യത്തിൽ ആണൈവ മിസൈലുകൾ പരീക്ഷിച്ചു റക്ഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ ഈ പരീക്ഷണം. ഒരുപാട് തവണ ഈ രീതിൽ പരീക്ഷണം നടത്തിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. വ്ളാദിമിർ പുതിൻ ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന പ്രഖ്യാപനത്തിനു ശേഷമാണ് ഇപ്പോൾ റഷ്യ ആണൈവ മിസൈലുകൾ പരീക്ഷിച്ചു രംഗത്ത് എത്തിയത്.
മുൻപേ തന്നെ പുതിൻ യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോർട്ട് ചെയ്യ്തിരുന്നു. ഏറ്റവും പ്രതിസന്ധി നിറഞ്ഞഘട്ടം എന്നാണ് മോസ്കോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുതിൻ പറഞ്ഞിരുന്നു.