Film NewsKerala NewsHealthPoliticsSports

ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രുപ്പ് അന്വേഷണം തുടരുന്നു

04:36 PM Nov 08, 2024 IST | ABC Editor

വാട്സ്ആപ്പ് ഗ്രൂപ്പുകൾ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്നു തന്നെയെന്നാണ് മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. മതാടിസ്ഥാനത്തിലുള്ള വിവാദ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത് വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്ന് തന്നെയെന്നാണ് കണ്ടെത്തൽ. ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ വിശദമായ വിവരശേഖരണത്തിനു സൈബർ പൊലീസിന് കഴിഞ്ഞില്ല.

മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരിൽ വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഹിന്ദു ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന കെ ഗോപാലകൃഷ്ണൻ തന്നെയായിരുന്നു മല്ലു മുസ്ലിം ഓഫീസേഴ്സ് ​ഗ്രുപ്പിന്റെയും അഡ്മിൻ .എന്നാൽ ഉടൻ തന്നെ അഡ്മിൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിരുന്നു .

Tags :
IAS Officerswatsapp group
Next Article