Film NewsKerala NewsHealthPoliticsSports

റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ ഉറ്റുനോക്കി ലോകം

09:58 AM Nov 08, 2024 IST | ABC Editor

248 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വനിതയെ ഭരണാധികാരിയാക്കാനുള്ള അവസരം ഇത്തവണയും വേണ്ടെന്നുവെച്ച് ട്രംപിനൊപ്പം നില്‍ക്കുകയാണ് അമേരിക്കന്‍ ജനത. ആഗോള വിലയിരുത്തലുകളും കണക്കുകൂട്ടലുകളും സർവ്വേകളും തെറ്റിച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപ് ,അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മുന്നോട്ടുവരുമ്പോൾ ഇന്ത്യക് എന്താണ് പ്രതീക്ഷിക്കാനുള്ളത്.

താൻ അമേരിക്കൻ പ്രസിഡണ്ട് ആയാൽ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവ് ,ഗ്രേറ്റ് കംബാക് എന്നാണ് ഇസ്രായേൽ പ്രസിഡണ്ട് ബഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത് .തീവ്രദേശീയതയിലൂന്നിയ യാഥാസ്ഥിതികനയങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുഖമുദ്രയാണ്. ഇതോടൊപ്പം ട്രംപിസം കൂടി ചേരുമ്പോഴുള്ള മറ്റ് രാജ്യങ്ങളുടെ ആശങ്കയും വർധിക്കുന്നു.

സമീപകാലത്തു യുദ്ധമില്ലാതിരുന്ന കാലയളവായിരുന്നു ട്രംപിന്റെ ഭരണകാലം . എന്നാൽ ഡൊണാൾഡ് ട്രംപിന്റെ ഓരോ നീക്കങ്ങളും പ്രവചനാതീതമായതിനാൽ ലോകം ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് .അതുകൊണ്ട് തന്നെ ഇറാൻ ഇസ്രായേൽ യുദ്ധം റഷ്യ യുക്രൈൻ സംഘർഷം എന്നീ വിഷയങ്ങളിൽ ട്രംപിന്റെ നീക്കം എന്താണെന്നറിയാനാണ് ലോകം കാത്തിരിക്കുന്നത് .

Tags :
Benchamin NethanyahuDonald Trump
Next Article