For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ആദ്യത്തെ തവണ നടക്കാതെ പോയ ദൗത്യം ഇത്തവണ ഡൊണാൾഡ് ട്രംപ് നടത്തിക്കാട്ടുമോ എന്ന് ലോകം

12:32 PM Nov 09, 2024 IST | ABC Editor
ആദ്യത്തെ തവണ നടക്കാതെ പോയ ദൗത്യം ഇത്തവണ ഡൊണാൾഡ് ട്രംപ് നടത്തിക്കാട്ടുമോ എന്ന് ലോകം

ഒന്നുകില്‍ ഡീപ് സ്റ്റേറ്റ് അമേരിക്കയെ നശിപ്പിക്കും, അല്ലെങ്കില്‍ നമ്മള്‍ ഡീപ് സ്റ്റേറ്റിനെ നശിപ്പിക്കും'- കുറച്ചുനാള്‍ മുമ്പ് നിയുക്ത അമേരിക്കന്‍ പ്രസിഡെന്റ് അഭിപ്രായപ്പെട്ടിരുന്നു.ആദ്യത്തെ തവണ നടക്കാതെ പോയ ദൗത്യം ഇത്തവണ ഡൊണാൾഡ് ട്രംപ് നടത്തിക്കാട്ടുമോ എന്ന് ലോകം ഉറ്റു നോക്കുകയാണ്.

അമേരിക്കയുടെ യഥാര്‍ഥ അധികാരം കൈയാളുന്നത് ഫെഡറല്‍ സര്‍ക്കാരിലെ പ്രധാനികളും സി.ഐ.എയും എഫ്.ബി.ഐയും പെന്റഗണും സൈനിക-വ്യവസായ സമുച്ചയവും പൊതുസമൂഹത്തിലെയും വരേണ്യരും അടങ്ങുന്ന നിഗൂഢമായ ഒരു സംഘം ആണെന്ന വാദവും നിലനിൽക്കുന്നു.
ഏത് പാർട്ടി ഭരിച്ചാലും അവരുടെ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ അവർക്കു അറിയാം.
ഈ നിഗൂഢ രാഷ്ട്രത്തിന്റെ പ്രഖ്യാപിത ശത്രുവാണ് ട്രംപും അദ്ദേഹത്തിന്റെ പ്രമുഖ സഹായികളില്‍ പെടുന്ന ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും. അമേരിക്ക നേരിടുന്ന പല പ്രധാന പ്രശ്നങ്ങൾക്കും കാരണം എഫ് ബി ഐ യും ആണെന്നും അതിനെ പിരിച്ചുവിടണമെന്നും വിവേക് കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ ട്രംപ് അധികാരത്തിലേറുമ്പോൾ സൈനിക നിയമങ്ങളിൽ മാറ്റങ്ങൾ വരുമോ അത് നിലനിൽക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.

Tags :