For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പ്രിൻസിപ്പാളും, വാർഡനും പറയുന്ന കാര്യങ്ങളിൽ സ്ഥിരത ഇല്ല; നഴ്‌സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകളുണ്ട്, ആരോപണവുമായി അമ്മുവിൻറെ അച്ഛൻ

11:30 AM Nov 26, 2024 IST | Abc Editor
പ്രിൻസിപ്പാളും  വാർഡനും പറയുന്ന കാര്യങ്ങളിൽ സ്ഥിരത ഇല്ല  നഴ്‌സിങ് വിദ്യാർത്ഥി  അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകളുണ്ട്  ആരോപണവുമായി അമ്മുവിൻറെ അച്ഛൻ

നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആരോപണവുമായി അമ്മുവിൻറെ അച്ഛന്‍.കോളേജിലെ പ്രിന്‍സിപ്പാളും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് ഒരു സ്ഥിരതയില്ല എന്നാണ് അമ്മുവിൻറെ അച്ഛൻ പറയുന്നത്. കോളേജിനടത്തു ഒരുപാട് ആശുപത്രികൾ ഉണ്ടായിട്ടും മകളെ ദൂരെയുള്ള ആശുപത്രീയിൽ എത്തിച്ചത് എന്തിന്. അതിൽ ഒരു ദുരൂഹത ഒളിഞ്ഞുകിടപ്പുണ്ട് അമ്മുവിൻറെ അച്ഛൻ പറഞ്ഞു. അതുപോലെ കല്ലില്‍ വീണ ഒരാള്‍ക്ക് കാലിന് മാത്രമല്ലല്ലോ പരിക്ക് സംഭവിക്കുക, അതിൽ എല്ലാം തങ്ങൾക്ക് സംശയമുണ്ടെന്നാണ് അമ്മുവിൻറെ അച്ഛൻ പറഞ്ഞത്.

മകൾ മരിച്ച ദിവസം ഹോസ്റ്റലിൽ എന്തോ സംഭവിച്ചിട്ടുണ്ട്. തനറെ മകൾക്ക് നീതികിട്ടണം, തന്റെ മകൾ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ പറയുന്നത് പലപ്പോഴും പലതാണ്. അദ്ദേഹത്തിന് സ്ഥിരതയില്ല. ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകരും ആണ് വിളിച്ചത്.

വാര്‍ഡനാണ് ആദ്യം പറഞ്ഞത് കാലിന് ചെറിയ പൊട്ടുണ്ട് എന്ന്. പിന്നീട് ചോദിച്ചപ്പോഴാണ് തുണിയെടുക്കാന്‍ പോയപ്പോള്‍ ടെറസില്‍ നിന്ന് കാല്‍വഴുതി വീണതാണെന്ന്. ഗുരുതരമായ അപകടമാണെന്ന് പറഞ്ഞിട്ടില്ല. തനറെ മകൾ ആത്മഹത്യ ഒരിക്കലും ചെയ്യില്ല അമ്മുവിൻറെ അച്ഛൻ പറഞ്ഞു. അതേസമയം അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടരിക്കുകയാണ്. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു

Tags :