കശ്മീർ ജനതയെ കൊള്ളയടിക്കുന്നത് ജന്മാവകാശമാണെന്ന് കരുതുന്നവരുണ്ട്, കോണ്‍ഗ്രസിനും NCക്കും PDP-ക്കുമെതിരേ മോദി.
കശ്മീർ ജനതയെ കൊള്ളയടിക്കുന്നത് ജന്മാവകാശമാണെന്ന് കരുതുന്നവരുണ്ട്, കോണ്‍ഗ്രസിനും NCക്കും PDP-ക്കുമെതിരേ മോദി. രണ്ടാം ഘട്ട പോളിങ്ങിന് മുന്നോടിയായി ശ്രീനഗറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മറ്റൊരു തലമുറയെ കൂടെ നശിപ്പിക്കാന്‍ കശ്മീരിലെ മൂന്ന് കുടുംബങ്ങളെ താന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിന്റെ ഉത്സവമാണ് കശ്മീരിൽ നടക്കുന്നത്. ഏത് വിധേനയും അധികാരം പിടിച്ചെടുക്കാനും ജമ്മു കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാനാണ് ഈ മൂന്ന് കുടുംബങ്ങളും ശ്രമിക്കുന്നതെന്നും, ജമ്മു കശ്മീരിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ ഇല്ലാതാക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ അജണ്ടയെന്നും. അവർ ജമ്മു കശ്മീരിൽ ഭീതിയും അരാജകത്വവും മാത്രമാണ് കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.
കശ്മീരിലെ മുഴുവൻ സ്ഥാനാർത്ഥികളും വേദിയിൽ അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കം 5,000 ഓളം പേർ റാലിയിൽ പങ്കെടുത്തു.