യു എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് നേരിയ വിജയ സൂചന
അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന വേളയിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ഡൊണാൾഡ് ട്രംപിന് നേരിയ വിജയ സൂചന. ഫ്ലോറിഡ ,കെന്റക്കി ഇന്ത്യനാ എന്നിവിടങ്ങളിലാണ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിക്കു അനുകൂലമായ വിധി വന്നിരിക്കുന്നത്.
എന്നാൽ ബർമുണ്ടയിൽ കമല ഹാരിസിനാണ് വിജയം മൂന്ന് സംസ്ഥാനങ്ങളിൽ കമല ഹാരിസിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാർട്ടി ലീഡ് ചെയ്യുമ്പോൾ ഇരുപത്തിമൂന്നു സംസ്ഥാനങ്ങളിലാണ് റിപ്പബ്ലിക്കൻ പാർട്ടി മുന്നേറുന്നത്.
ട്രംപിന് നേരെയുണ്ടായ വധശ്രമം ഉള്‍പ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വന്‍ നിര ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്നു. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ട്രംപ് പ്രസിഡന്റായാൽ അമേരിക്ക കടുത്ത പരാജയത്തിലേക്ക് തകിടം മറിയുമെന്നും കമല ഹാരിസ് തന്റെ പ്രചരണ വേളയിൽ അഭിപ്രായപ്പെട്ടിരുന്നു.