For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ ഒരു ചർച്ചയുമില്ല, ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങളാണ്; കെ സുധാകരൻ

12:51 PM Dec 11, 2024 IST | Abc Editor
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ ഒരു ചർച്ചയുമില്ല  ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങളാണ്  കെ സുധാകരൻ

കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് മാറാൻ ഒരു ചർച്ചയുമില്ലെന്ന് കെ സുധാകരൻ .ഇങ്ങനൊരു ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങൾ മാത്രമാണ്.പാർട്ടി പറഞ്ഞാൽ താൻ മാറും, എന്നാൽ ഇപ്പോൾ ഒരു ചർച്ചയും ഇല്ലെന്നു കെ സുധാകരൻ പറഞ്ഞു. അതേസമയം കെ പി സിസി നേതൃ മാറ്റം വേണോ വേണ്ടയോ എന്നത് പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പറഞ്ഞു.

സുധാകരന്‍റെ  ആരോഗ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നത് സുധാകരന് തന്നെയാണ്. ജാതി നോക്കിയല്ല കെപിസി സി പ്രസിഡണ്ടിനെ കോൺഗ്രസ് തീരുമാനിക്കുകയെന്നും പി ജെ കുര്യൻ പറഞ്ഞു. അതുപോലെ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ചുമതലകൾ ഒന്നും നേതൃത്വം തന്നില്ല എന്ന് പറഞ്ഞിരുന്നു, എന്നാൽ ചാണ്ടി ഉമ്മന് ചുമതല നൽകാതിരുന്നത് ഒരു പ്രശ്ന മേയല്ല എന്നു പി ജെ കുര്യൻ പറഞ്ഞു, ഒരു നേതാവിന് കൊടുത്തോ ഇല്ലയോ എന്നുള്ളത് പ്രസക്തമല്ല പാർട്ടിയിൽ ഒരുപാട് നേതാക്കൾ ഉണ്ട്.
ഒരു ഭിന്നതയുമില്ലാതെ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.ഭിന്നിപ്പിന്‍റെ ഒരു ശബ്ദവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Tags :