Film NewsKerala NewsHealthPoliticsSports

നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും, പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവുകളില്ലന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട്

11:06 AM Nov 02, 2024 IST | suji S

നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും, പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവുകളില്ലന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. കളക്ടറുടെ മൊഴിയായ നവീൻ ബാബു തന്റെ അടുത്ത് തെറ്റ് പറ്റിയെന്നു പറഞ്ഞതും ഈ റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ ഈ വാക്ക് എന്ത് ഉദ്ദേശിച്ചു പറഞ്ഞതാണെന്ന് റിപ്പോർട്ടിലില്ല, ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഈ റിപ്പോർട്ടിൽ പറയുന്നത് തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും , ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ലന്നും . നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും എന്നുമാണ്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.

Tags :
Collector Arun K VijayanNaveen BabuNo evidence of bribery
Next Article