വയനാട് മൂന്ന് വാര്‍ഡുകളെ മാത്ര൦ ദുരന്തം ബാധിച്ചത് എന്ന തന്റെ വാചകത്തില്‍ തെറ്റില്ലാ; മന്ത്രിമാർ പറയുന്ന വിവരക്കേട് വിശ്വസിക്കരുത്, വി മുരളീധരൻ
വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നിന്നു ബിജെപി നേതാവ് വി മുരളീധരന്‍. ഒരു നാട് മുഴുവൻ ഒളിച്ചു പോയില്ല, വയനാട്ടിലെ മൂന്ന് വാര്‍ഡുകളെ മാത്രമാണ് ദുരന്തം ബാധിച്ചത്,മൂന്ന് വാര്‍ഡുകളെ മാത്രമാണ് ദുരന്തം ബാധിച്ചതെന്നുള്ള തന്റെ വക്കിൽ തെറ്റില്ലെന്നും വി മുരളിധരൻ പറഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞത് ആണ് താന്‍ ആവര്‍ത്തിച്ചത്. അവര്‍ ഇടുമ്പോള്‍ ബര്‍മൂഡയും, നമ്മള്‍ ഇടുമ്പോള്‍ വള്ളിട്രൗസറും ആകുന്നത് എങ്ങനെയെന്നും മുരളീധരൻ പരിഹസിച്ചു.
അതുപോലെ ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ എല്‍ഡിഎഫ് ജനങ്ങളെ കബളിപ്പിച്ചെന്നും, സര്‍ക്കാര്‍ കേന്ദ്രത്തിന് കണക്ക് നല്‍കാന്‍ വൈകിയെന്നും മുരളീധരന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് ജയം ഉറപ്പാക്കാനാണോ എല്‍ഡിഎഫ് ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചത് മറച്ചുവെച്ചു. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം എന്നും മുരളിധരൻ പറഞ്ഞു. കേരളത്തിന്റെ കൈവശം ഉള്ള പണം ചിലവഴിക്കാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര ഫണ്ട് കിട്ടാതെ സ്വന്തം പണം ചിലവാക്കില്ല എന്ന വാശി അങ്ങനെ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.