ട്രോളി ബാഗിൽ ദുരൂഹത ഇല്ല, കള്ളപ്പണം ആയിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ കൊണ്ടുപോകില്ലെന്ന് പോലീസ് നിഗമനം
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നു എന്നുള്ള സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ ആദ്യ നിഗമനം തന്നെ. കള്ളപ്പണമായിരുന്നില്ലെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലാ എന്നും പൊലീസ് വിലയിരുത്തുന്നു. ഇതിന് മേൽ കേസെടുത്താലും എഫ്ഐആര്‍ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർ നടപടിയെടുക്കൂ എന്ന നിലപാടിലാണ് പൊലീസ്.
നിയമപദേശം തേടിയ ശേഷം ഇന്ന് കേസ് എടുക്കു എന്നത്ടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സിപിഎമ്മും കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ട്രോളി ബാഗിൽ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം. രാവിലെ 7.30നു ട്രോളി ബാഗുമായി പാലക്കാട് കോട്ടമൈതാനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്.