Film NewsKerala NewsHealthPoliticsSports

പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെ പക്ഷെ അതിന് പ്രസിഡന്റിന് മാറ്റേണ്ട സാഹചര്യമില്ല, കെ മുരളീധരൻ

03:15 PM Dec 09, 2024 IST | Abc Editor

കെ പി സി സി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെ പക്ഷെ അതിന് പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യമില്ല കെ മുരളീധരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോൺ​ഗ്രസ് മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്. പാ‍ർട്ടിയെ നയിക്കാനുള്ള ആരോ​ഗ്യം കെ സുധാകരനുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

തൃശൂർ ഡിസിസി യിൽ പുതിയ അധ്യക്ഷൻ അടിയന്തരമായി നിയമിക്കണമെന്നും കെ മുരളീധരൻ കോൺ​ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കൂടാതെ തൃശ്ശൂരിൽ ലെയ്സൺ കമ്മറ്റിക്ക് ചെയർമാൻ ഇല്ല, അത് രണ്ടും അടിയന്തിരമായി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരൻ കൂട്ടിച്ചേ‍ർത്തു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട്ശശി തരൂർ എംപി കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരൻ മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നുമാണ് തരൂർ പ്രതികരിച്ചിരുന്നത്.കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് നേരത്തെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതികരിച്ചിരുന്നു.

Tags :
K MuralidharanK SudhakaranKPCC president
Next Article