ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലാ, ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കും; പദ്‌മജ വേണുഗോപാൽ
പാലക്കാട് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടം, ഷാഫി പറമ്പിലിനും എതിരെ രൂക്ഷ വിമർശനവുമായി പദ്‌മജ വേണുഗോപാൽ. ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ല, ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കു൦ എന്നുമാണ് പത്മജയുടെ വിമർശനം. തന്റെ അമ്മയെ അപമാനിച്ചതിൽ രാഹുൽ ഇനിയും മാപ്പ് പറയാൻ തയ്യാറായിട്ടില്ലാ. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎൽഎയായി വേണ്ടത് എന്നുമാണ് പദ്മജ ചോദിക്കുന്നത്,
തന്റെ അമ്മയ്ക്കെതിരെ പറഞ്ഞപ്പോൾ മുതിർന്ന നേതാക്കൾ ഒന്നും പറഞ്ഞില്ല. എന്നാൽ രമേശ് ചെന്നിത്തല മാത്രം കോൺഗ്രസുകാരുടെ അമ്മയാണെന്ന് പറഞ്ഞു. എന്നാൽ തന്റെ അമ്മയ്ക്ക് പാർട്ടിയും ,ജാതിയും, മതവും ഒന്നും ഉണ്ടായിരുന്നില്ലാ , എന്ത് ആയാലും ഷാഫി എത്ര ഓടിനടന്നാലും രാഹുൽ കുത്തു൦ പത്മജ പറഞ്ഞു. അതേസമയം സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെയും പദ്മജ തള്ളിപ്പറഞ്ഞു.സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് ഷാഫി എന്ത് വൃത്തികേടാണ് ചെയ്തതെന്ന് എന്നാണ് പദ്‌മജ ചോദിക്കുന്നത്.