Film NewsKerala NewsHealthPoliticsSports

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

01:06 PM Oct 23, 2024 IST | suji S

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല.ഈ റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയുള്ള  ഹർജിയിലാണ് ഇങ്ങനൊരു നടപടി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. സജി മോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ട്   പുറത്തുവിടുന്നത് ചോദ്യം ചെയ്ത്   നേരത്തെ ഹർജിക്കാരൻ  ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു അന്ന്  ഹൈകോടതിയുടെ നിർദേശം.  എന്നാൽ ഈ  റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി നിർദേശം.

Tags :
Hema committee reportHigh court
Next Article