For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതി; കൊടകര കുഴൽപ്പണ കേസിൽ ശക്‌തമായ അന്വേഷണം വേണമെന്ന്; എം വി ഗോവിന്ദൻ 

11:11 AM Nov 01, 2024 IST | suji S
കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതി  കൊടകര കുഴൽപ്പണ കേസിൽ ശക്‌തമായ അന്വേഷണം വേണമെന്ന്  എം വി ഗോവിന്ദൻ 

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ. കൊടകര വെളിപ്പെടുത്തൽ ​ഗുരുതരമാണ് ,ഈ കേസ് ഇഡി അന്വേഷിക്കണ൦ എം വി ​ഗോവിന്ദൻ പറയുന്നു. ഇതെല്ലം നടന്നത് ബിജെപിയുടെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണ് ​ഗോവിന്ദൻ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.ഇപ്പോൾ നടക്കുന്ന തെരെഞ്ഞെടുപ്പിലു൦ ഈ കള്ളപ്പണം ബി ജെ പി ഉപയോഗിക്കുന്നുണ്ട്.

ഇതിനെതിരെ ഇ ഡി അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ പറയുന്നു.എന്നാൽ പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇ ഡി അന്വേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഓഫീസിൽ കോടിക്കണക്കിന് രൂപ എത്തിച്ചതിനെ പറ്റിയാണ് വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. അക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. കേരള പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്നും അന്വേഷണം നടത്തേണ്ടത് ഇ ഡിയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.കൂടാതെ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്മി ഹർജി തള്ളിയതിനാൽ നിയമപോരാട്ടത്തിൽ ഇനി പ്രസക്തിയില്ലെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Tags :