ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രൻ തള്ളിപ്പറയുന്നത്; അവർ പറയുന്നതെല്ലാം കള്ളമാണ്, ആരോപണവുമായി തിരൂർ സതീഷ്
ശോഭ സുരേന്ദൻ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ കള്ളമാണ്,ശോഭ സുരേന്ദൻ പറഞ്ഞ വാക്കുകളെ തള്ളി തിരൂർ സതീഷ്, ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രൻ തള്ളിപ്പറയുന്നത്. അവർ പറയുന്നത് മുഴുവൻ കള്ളമാണ് തിരൂർ സതീഷ് പറയുന്നു, താൻ ഒരു കാരണവശാലും ശോഭയുടെ പേര് പറഞ്ഞിട്ടില്ല. തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മാത്രമാണ് ശോഭയുടെ പേര് പറയേണ്ടിവന്നത്. അറിയാത്ത കാര്യങ്ങളെ കുറിച്ച് ശോഭ പ്രതികരിക്കേണ്ട കാര്യമില്ല സതീഷ് പറഞ്ഞു.
ശോഭാ സുരേന്ദ്രനുമായി താൻ നല്ല അടുപ്പത്തിലാണ് , ശോഭയെ തൃശൂർ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത് പോലും താനാണ് സതീഷ് പറഞ്ഞു.പാർട്ടിയുടെ ജില്ലാ ഓഫിസിൽ തിരഞ്ഞെടുപ്പ് സമയത്ത് പണം വന്നിരുന്നു , അതിൽ ക്ലാരിറ്റി വരുത്തേണ്ട ആളുകളാണ് തന്നെ വ്യക്തിഹത്യ ചെയ്യുന്നതെന്നും പണം കവർന്നവരിൽ ചിലർബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയെന്നും തിരൂർ സതീഷ് പറഞ്ഞു.ഞാൻ ഒരിക്കലും രാജികത്ത് കൊടുത്തിട്ടില്ല, പാർട്ടി എന്നെ പുറത്താക്കിയിട്ടുമില്ല. എനിക്കെതിരെ അവർ പറഞ്ഞുനടക്കുന്ന കാര്യമാണിത്. പാർട്ടിയിൽ നിന്ന് ഞാൻ ഇറങ്ങിയ ശേഷമാണ് ശോഭ തന്റെ വീട്ടിൽ വരുന്നത്.' ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് തന്നെ തള്ളിപ്പറയുന്നതെന്ന് മനസിലാകുന്നില്ല സതീഷ് പറയുന്നു.