For the best experience, open
https://m.abcmalayalamonline.com
on your mobile browser.

തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന് എതിർ വശത്തായി ബാർ

03:57 PM Nov 08, 2024 IST | ABC Editor
തിരുവനന്തപുരം ഗവ  എസ് എം വി സ്‌കൂളിന് എതിർ വശത്തായി ബാർ

ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം. തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ ഗേറ്റ് ദ്രുത​ഗതിയിൽ മാറ്റിസ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സ്‌കൂളിന്റെ പ്രധാന കവാടത്തിനു പിന്നിലായാണ് പുതിയ പ്രധാന കവാടത്തിന്റെ പണി തുടങ്ങുന്നത് .

സ്കൂളിന് 200 മീറ്റർ ദൂരപരിധിയിൽ ബാറുകളോ മറ്റ് സ്ഥാപനങ്ങളോ പാടില്ല എന്ന ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തു സ്കൂളിന് എതിർ വശത്തായി തന്നെ ബാർ പ്രവർത്തനം ആരംഭിക്കുന്നത് .
ഇതിനെതിരെ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്

Tags :