Film NewsKerala NewsHealthPoliticsSports

10 ലക്ഷം ജനങ്ങൾ ഉള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള നഗരം തിരുവനന്തപുരം; മേയർ ആര്യ രാജേന്ദ്രൻ

12:26 PM Nov 27, 2024 IST | Abc Editor

മേയർ ആര്യ രാജേന്ദ്രൻ ഈജിപ്തിലെ അലക്സാണ്ടറിയയിൽ യുഎൻ ഹാബിറ്റേറ്റ് ഷാങ്ഹായ് മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച വേൾഡ് സിറ്റീസ് ഡേ 2024 ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നുവെന്നും അറിയിച്ചു. ആര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത്, കൂടാതെ നഗരം കാര്‍ബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും മേയർ അറിയിച്ചു.

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക്.. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചും, 115 വൈദ്യുതി ബസുകൾ പൊതുഗതാഗതത്തിന് വാങ്ങി നൽകിയും, നഗരത്തിലുടനീളം 2000 സോളാൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചും, മുഴുവൻ തെരുവ് വിളക്കുകൾ LEDയിലേക്ക് മാറ്റുകയും ചെയ്യ്തു.

അങ്ങനെയാണ് നഗരസഭ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള ഈ പ്രവർത്തനം തുടരുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ വായൂ മലിനീകരണംനല്ലൊരു രീതിയിൽ കുറയ്ക്കുവാൻ കഴിയുന്നു എന്നത് വലിയ സന്തോഷമായ കാര്യമാണ്. ഇതിനായി നഗരസഭയോടൊപ്പം പ്രവർത്തനം തുടരുന്ന മുഴുവൻ നഗരവാസികളും ജീവനക്കാരും നമ്മുടെ രാജ്യത്തിന് ഒരു മാതൃകയാണ് എന്നും ആര്യ കുറിച്ച്.

 

Tags :
Mayor Arya RajendranThiruvananthapuram has the best air quality
Next Article