Film NewsKerala NewsHealthPoliticsSports

ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു ആര്യ രാജേന്ദ്രൻ; സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭക്ക്

11:39 AM Dec 04, 2024 IST | Abc Editor

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു . ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 സാമ്പത്തിക വർഷത്തിൽ 7 കോടി രൂപയോളം ചെലവഴിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. കൂടാതെ ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയർ പറഞ്ഞു.

തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മേയർ ആര്യ രാജേന്ദ്രൻ ഇതിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കേൾവി കുറവുള്ളവർക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയർ, വീൽ ചെയർ എന്നിവ വിതരണം ചെയ്യ്തു . ഇപ്പോൾ വഴുതക്കാട് ഗവ. VHSS ഡെഫ്‌ സ്കൂളിലും ബ്ലൈൻഡ് സ്കൂളിലും ആധുനിക ഓഡിയോളജി ഉപകരണങ്ങളോട് കൂടിയ ലാബ്, പ്രിന്റിങ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, കുട്ടികൾക്കുള്ള പാർക്ക് എന്നിവ ഉൾപ്പടെ 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ഭിന്നശേഷിക്കാരുടെ കഴിവുകൾ അംഗീകരിക്കുകയും ,പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരെയും നമുക്കൊപ്പം കൂട്ടി നമ്മുടെ നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ നമ്മുക്ക് ഒരുമിച്ചു മുന്നേറാം എന്നാണ് മേയർ കുറിച്ചിരിക്കുന്നത്

Tags :
Disability Welfare SectorMayor Arya Rajendran
Next Article