ചെങ്കോട്ടയാണ് ഈ ‘ചേലക്കര’ ;ചേലക്കരയിൽ ലീഡുയർത്തി എൽഡിഎഫ്
11:56 AM Nov 23, 2024 IST
|
ABC Editor
ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. ഒടുവിലെ വിവരം പ്രകാരം 7275 വോട്ട് ലീഡാണ് എൽഡിഎഫിനുള്ളത്. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോട്ടയാണ് ഈ ‘ചേലക്കര’ എന്നാണ് മുൻ മന്ത്രി കുറിച്ചത്. ഹൃദയത്തോട് ചേർത്ത് നിർത്തിയ ചേലക്കരയ്ക്ക് നന്ദിയെന്ന് യു ആർ പ്രദീപ്.
വള്ളത്തോൾ നഗർ കൂടി കഴിയുമ്പോൾ സിപിഐഎം കണക്ക് പ്രകാരം 8500 വോട്ട് ലീഡാണ് യുആർ പ്രദീപിന് ലഭിക്കേണ്ടത്.18,000 വോട്ട് ഭൂരിപക്ഷം എന്ന കണക്കാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആറായിരം വോട്ട് ലീഡാണ് പ്രദീപിന് ലഭിച്ചത്. നാലാം റൗണ്ട് പൂർത്തിയാകുമ്പോഴേ വള്ളത്തോൾ നഗറിന്റെ കണക്ക് പൂർണമാകൂ.
Next Article