ഒരു കൂടികാഴ്ച്ചയും നടന്നിട്ടില്ല; ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്, തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി ;കോവൂർ കുഞ്ഞുമോൻ
എൻസിപി അജിത് പവാർ പക്ഷത്തേക്ക് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഈ ആരോപണം തെറ്റാണ്. ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്.എന്നും താൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കു൦. ഈ വർത്തയിലൊരു അന്വേഷണം വേണം.അർഹിച്ചതൊന്നും തനിക്കും തൻറെ പാർട്ടിക്കും കിട്ടിയിട്ടില്ല. ആരും ഓല പാമ്പ് കാട്ടി വിരട്ടണ്ട കുഞ്ഞുമോൻ പറയുന്നു.
യുഡിഎഫ് പല വാഗ്ദാനങ്ങളും തന്നു. പക്ഷേ അവർക്കൊപ്പം പോയില്ല.തന്നെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു.ഒരു കൂടിക്കാഴ്ചയ്ക്കും താൻ പോയിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തെനന്നായിരുന്നു ആരോപണം.
അതേസമയം ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.നിയമസഭയിലെ തങ്ങളുടെ പാർട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം