വില കുറഞ്ഞ ആരോപണങ്ങളാണ് തോമസ് കെ തോമസ് നടത്തുന്നത്; നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാമെന്ന് ആളല്ല മുഖ്യ മന്ത്രി, ആന്റണി രാജു
തന്റെമേൽ ഉയർന്ന ആരോപണങ്ങളിൽ കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് കെ.തോമസിനെ തള്ളി ആന്റണി രാജു. ശരിക്കും വിലകുറഞ്ഞ ആരോപണങ്ങളാണ് തോമസ്.കെ.തോമസ് നടത്തുന്നത്, നമ്മൾ വിചാരിച്ചാൽ അങ്ങനെ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി ആന്റണി രാജു പറയുന്നു. തോമസ് കെ.തോമസിന്റെ കുട്ടിത്തം നിറഞ്ഞ വാദം വെറും അടിസ്ഥാനരഹിതമാണെന്നും ആന്റണി രാജു പറഞ്ഞു.താനും കോവൂർ കുഞ്ഞിമോനും തോമസ് കെ. തോമസും നിയമസഭയിൽ ഒരു ബ്ലോക്കിലാണ് ഇരിക്കുന്നതെന്ന് തോമസ് കെ തോമസ് പറഞ്ഞു.
എന്നാൽ അങ്ങനെ ഒരു ബ്ലോക്കില്ല, നിയമസഭയിൽ ഞങ്ങൾ ആറ് എംഎൽഎമാർ ഇരുന്ന് പ്രസംഗിക്കാൻ വേണ്ടി എഴുതിക്കൊടുക്കാറുണ്ട്. സംസാരിക്കുവാൻ സമയം കൊടുക്കാനാണ്. ഒരു ചോദ്യവും ഞങ്ങൾ മൂന്നു പേരും ക്ലബ് ചെയ്‌ത് ചോദിച്ചിട്ടുമില്ലാ. അതുപ്പോലെ തോമസ് കെ തോമസ് പ്രധാനമായും പറഞ്ഞു താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് . എന്നാൽ അങ്ങനെ നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന തോമസ് കെ തോമസിന്റെ ബാലിശമായ വാദം വെറും അടിസ്ഥാനരഹിതമാണ് ആന്റണി രാജു പറയുന്നു.