Film NewsKerala NewsHealthPoliticsSports

മന്ത്രി തീരുമാനത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കും; എൻ സിപി മന്ത്രിമാറ്റ വിവാദത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ്

12:48 PM Dec 18, 2024 IST | Abc Editor

എൻ സിപി മന്ത്രിമാറ്റ വിവാദത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ്. മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കു൦. ശരത് പവാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡല്‍ഹിയില്‍ താൻ കാണാന്‍ പോയതും അദ്ദേഹംവുമായി കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതും എന്ന് തോമസ് കെ തോമസ് പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല പവാറിനെ കണ്ടതെന്നും തോമസ് കെ തോമസ് പറഞ്ഞു.

അതേസമയം താൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും. എന്നാല്‍ അതും തന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് ശശീന്ദ്രൻ ചോദിച്ചു.കൂടാതെ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി വെളിപ്പെടുത്തുകയും ചെയ്യ്തു.

Tags :
MLA Thomas K ThomasNCP ministerial change
Next Article