കോഴ വാഗ്‌ദാനം ചെയ്യ്തു എന്നാരോപണത്തിൽ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ തോമസ്
എൽ ഡി എഫ് എം എൽ എ മാർക്ക് കോഴ വാഗ്‌ദാനം നൽകി എന്നാരോപണത്തിൽ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ തോമസ് . ഇതിനായി തന്‍റെയും, ആൻ്റണി രാജുവിന്‍റെയും ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും, എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നും തോമസ് കെ തോമസ് പറയുന്നു.തനിക്ക് രണ്ടു എം എൽ മാരെ കക്ഷത്തിൽ വെച്ച് പുഴങ്ങി തിന്നാനാണോ എന്നും തനിക്ക് മന്ത്രി ആകാൻ കഴിയില്ലേ എന്നും തോമസ് കെ തോമസ് പറയുന്നു.
പാർട്ടി ശശീന്ദ്രനോട് മന്ത്രി സ്ഥാനം ഒഴിയുമെന്നു പറയും, കൂടാതെ തന്റെയും, ആന്റണി രാജുവിന്റെയും ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും തോമസ് കെ തോമസ് പറഞ്ഞു. അതേസമയം മുഖ്യ മന്ത്രിയുടെ ആരോപണം തന്നെ തോമസ് കെ തോമസ് രണ്ടു എൽ ഡി എഫ് എം എൽ മാരെ കൂറുമാറ്റാൻ ശ്രമിച്ചു എന്നായിരുന്നു, ആന്റണി രാജുവിനും, കോവൂർ കുഞ്ഞുമോനും 50 കോടി വീതം കോഴ നല്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.