For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നു; നരേന്ദ്രമോദി

11:25 AM Nov 25, 2024 IST | Abc Editor
ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നു  നരേന്ദ്രമോദി

ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. ഇങ്ങനെ പാര്‍ലമെന്റ് തടസപ്പെടുന്നത് കാരണം ഏറ്റവും അധികം പ്രയാസം നേരിടുന്നത് യുവ എംപിമാരാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സഭ തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കെ യാതൊരു പിന്തുണയും ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന് ഇടയിലാണ് പാര്‍ലമെന്റ് സമ്മേളനമെന്നും അതുകൊണ്ടു ഈ സമ്മേളനത്തിന് ഏറെ പ്രേത്യേകത ഉണ്ടെന്നും മോദി പറഞ്ഞു.

തിങ്കളാഴ്ച്ചയാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്  തുടക്കമാവുന്നത്. അദാനിക്കെതിരേ യു.എസ്. കോടതി കേസെടുത്തതും, മണിപ്പുരിലെ കലാപവും തിരഞ്ഞെടുപ്പിൽ  കൃത്രിമം നടന്നെന്ന ആരോപണവുമടക്കമുയർത്തി സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കാനാണ്‌ സാധ്യത എന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുൾപ്പെടെ 16 ബില്ലുകൾ സഭയിൽ അവതരിപ്പിക്കുമെന്ന്    പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു   .ഡിസംബർ 20 വരെയാണ് പാർലമെന്റ് സമ്മേളനം. ഇതിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച സർവകക്ഷിയോഗം ചേർന്നിരുന്നു,

Tags :