For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ,ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി

01:17 PM Nov 16, 2024 IST | ABC Editor
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ-ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ ആറ് മെയ്തേയ്കളില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.കൈക്കുഞ്ഞ് ഉൾപ്പെടെ മരണപ്പെടുകയാണ് ഉണ്ടായത് ,രണ്ടു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

ജിരിബാമിലെ നദിയിൽ നിന്നാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറുപേരെ വിഘടന വാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇതിൽ മൂന്നുപേരുടേതാകാം ഈ മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം.

Tags :