For the best experience, open
https://m.abcmalayalamonline.com
on your mobile browser.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളും; തിരുവമ്പാടി ദേവസ്വം

02:38 PM Nov 26, 2024 IST | Abc Editor
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും  വീഴ്ചകളും  തിരുവമ്പാടി ദേവസ്വം

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളുമെന്ന് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വ൦ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്.പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറി എന്നും ദേവസ്വം പറയുന്നു. കൂടാതെ നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി എന്നും ദേവസ്വം സത്യവാങ്മൂലത്തില്‍ പറയുന്നു.

തൃശൂർ പൂരം എഴുന്നുള്ളിപ്പിൽ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തു. പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം പോലും പോലീസ് നിഷേധിച്ചു.പൊലീസിന്‍റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കേണ്ടി വന്നു ഇത് കൂടാതെ പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി. അങ്ങനെ പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags :