ആനകളെ എഴുന്നുള്ളിക്കുന്നത് സംബന്ധിച്ചു ഇപ്പോളത്തെ ഹൈ കോടതി നിർദേശ പ്രകാരം ത്രിശൂർപ്പൂരം നടത്താൻ കഴിയില്ല; തിരുവമ്പാടി ദേവസ്വം സെക്രട്ടറി
ആനകളെ എഴുന്നുള്ളിക്കുന്നത് സംബന്ധിച്ചു ഇപ്പോളത്തെ ഹൈ കോടതി നിർദേശ പ്രകാരം ത്രിശൂർപ്പൂരം നടത്താൻ കഴിയില്ലന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറയുന്നു. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന തൃശൂർ പൂരത്തിലെ ഒരു വിഭാഗത്തിന് തന്നെ 150 ഓളം ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും ഗിരീഷ് കുമാർ പറഞ്ഞു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം.
ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും , തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരം അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന ചില വിദേശ ശക്തികൾ അടക്കമുള്ളവരുടെ നീക്കമുണ്ടെന്ന് പൂര പ്രേമി സംഘം കൺവീനറായ വിനോദ് കണ്ടേൻകാവിൽ പറഞ്ഞു.ഇപ്പോളുള്ള ഈ നിയന്ത്രണങ്ങൾ വന്നാൽ പൂരം എഴുന്നള്ളിപ്പ് നടക്കില്ല. അതുകൊണ്ടു സർക്കാർ അടിയന്തരമായി ഈ കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മിനിറ്റുകൾ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന വിഷയമാണിത്.അതുകൊണ്ട് 200ൽ അധികം ആനകളെ കേരളത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് വിനോദ് കണ്ടേൻകാവിൽ പറഞ്ഞു.