മതങ്ങളുടെ സിവിൽ നിയമം വലിച്ചെറിഞ്ഞ് രാജ്യത്ത് എല്ലാവർക്കും ഏക സിവിൽ കോഡ് മതി,ഇനിയും വഖഫ് നിയമം വേണ്ട,അമിത് ഷാ
വഖഫ് നിയമം വേണ്ട. മതങ്ങളുടെ സിവിൽ നിയമം വലിച്ചെറിഞ്ഞ് രാജ്യത്ത് എല്ലാവർക്കും ഏക സിവിൽ കോഡ് മതി. മഹാ രാഷ്ട്രയിലും ജാർഖണ്ടിലും നടന്ന എല്ലാ പൊതുയോഗത്തിലും കേന്ദ്ര മന്ത്രി അമിത് ഷാ ആവർത്തിച്ച് ഒരു കാരും പറഞ്ഞിരുന്ന ഒരു കാര്യവും ഇത് തന്നെ, രാജ്യത്ത് വർക്ക് നിയമത്തിൽ മാറ്റങ്ങൾ വരുത്തും നിലവിലുള്ള നിയമം റദ്ദ് ചെയ്യുമെന്നും പുതിയ വർക്ക് നിയമം വരും എന്നുമായിരുന്നു.
പാർലമെന്റിൽ നടപ്പു സമ്മേളനത്തിൽ തന്നെ പാസാക്കും എന്നും ഒരു ശക്തിക്കും അതിനെതിരെ പ്രവർത്തിക്കാൻ ആവുകയില്ല എന്നും അമിത് ഷാ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ ഏക സിവിൽ കോഡ് നടപ്പാക്കും എന്നും രാജ്യത്ത് ഒരു നിയമം എല്ലാ പൗരന്മാർക്കും നടപ്പിൽ വരുത്തുമെന്നും ഒരു ശക്തിക്കും ഏക സിവിൽ കോഡിനെ തടയുവാൻ സാധിക്കുകയില്ല എന്നും പറഞ്ഞിരുന്നു.
രാജ്യത്ത് ബി.ജെ.പി തകർപ്പൽ ഭൂരിപക്ഷത്തിൽ വീണ്ടും മിന്നുന്ന പ്രകടനം നടത്തിയപ്പോൾ ഇതു തന്നെയാണ് ജനങ്ങൾ പറയുന്നതും.