Film NewsKerala NewsHealthPoliticsSports

മന്ത്രി സ്ഥാനത്ത് നിന്നും സജിചെറിയാൻ രാജി വെക്കുക, രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും; കെ മുരളീധരൻ

04:01 PM Nov 22, 2024 IST | Abc Editor

ഭരണ ഘടന വിരുദ്ധ പരാമർശത്തിൽ കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണ൦. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരു൦. അല്ലെങ്കില്‍ എംഎല്‍എ സ്ഥാനം തന്നെ രാജിക്കേണ്ടി വരും. രാജി വെച്ചാല്‍ മാന്യമായി പോകാം. അല്ലെങ്കില്‍ നാണം കെടും, കെ മുരളീധരന്‍ പറഞ്ഞു.

2022 നേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. ഇപ്പോൾ  കോടതി തന്നെ പറഞ്ഞു അന്വേഷണം തൃപ്തികരമല്ലെന്ന്.അതിനാൽ  സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണം കെ മുരളീധരൻ പറഞ്ഞു. ഇനിയും സംരക്ഷിച്ചാല്‍ സിപിഐഎം വഷളാകു൦ , അന്നേ മന്ത്രിയോട് തിരിച്ചു കയറാന്‍ ആരും പറഞ്ഞില്ലല്ലോ കെ മുരളീധരൻ പറഞ്ഞു. മന്ത്രി രാജി വച്ചാല്‍ പ്രോട്ടോക്കോള്‍ ബാധകമാകില്ല. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രതിഷേധം ആലോചിക്കും എന്നും മുരളിധരൻ ചൂണ്ടിക്കാട്ടി.

Tags :
K MuralidharanMinister Saji Cheriyan
Next Article