140 കിലോമീറ്ററിലധികം ഓടുന്നതിന്അപ്പീൽ പോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബിഗണേഷ് കുമാർ
04:36 PM Nov 11, 2024 IST
|
ABC Editor
സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതോടെ കേസിൽ അപ്പീൽ പോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ചില സാങ്കേതിക കാരണങ്ങളാണ് പറഞ്ഞിരിക്കുന്നത്.
അതിനാൽ ഡിവിഷൻ ബെഞ്ചിലെക് അപ്പീൽ അയക്കനാണ് സർകാരിന്റെ തീരുമാനംമുതിർന്ന അഭിഭാഷകരെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തും. കേസിൽ എടുത്ത നിലപാടിൽ നിന്ന് പിറകിലേക്ക് പോകില്ല. ആരോടും ഒത്തുകളിക്കുന്ന നിലപാടൊന്നും ഈ സർക്കാറിനില്ല . പ്രത്യേകിച്ച് എന്റെ സ്വഭാവം നിങ്ങൾക്കറിയാം ഞാൻ അങ്ങനെ ഒത്തുകളിക്ക് നിൽക്കുന്ന ആളല്ല. ടേക്ക് ഓവർ സർവീസുകൾ ഓടിക്കാൻ വേണ്ടി കെഎസ്ആർടിസി ഇരുന്നൂറോളം ബ്രാൻഡ് ന്യൂ വെഹികെളിന് ടെനറ്റർ വിളിച്ചിരിക്കുകയനെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.
Next Article