Film NewsKerala NewsHealthPoliticsSports

പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഇന്ന് അപകട സ്ഥലം സന്ദർശിക്കും

11:20 AM Dec 14, 2024 IST | Abc Editor

പാലക്കാട് പനയംപാടത്ത് നാല് വിദ്യാർത്ഥികളുടെ അപകടമരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുന്നത്. കൂടാതെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ൪ ഇന്ന് രാവിലെ 11.30 ന് അപകട സ്ഥലം സന്ദ൪ശിക്കും.കഴിഞ്ഞ ദിവസം മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഒരു യോഗ൦ സംഘടിപ്പിച്ചിരുന്നു, ഈ യോഗത്തിന്റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നടപടി.

മന്ത്രി ഗണേഷ് കുമാർ റോഡ് നി൪മാണത്തിലെ അപാകത ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ നേരത്തെ തന്നെ വിമ൪ശനമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ സന്ദ൪ശനവും . സ്ഥല സന്ദ൪ശനത്തിനു ശേഷം നാല് വിദ്യാ൪ത്ഥിനികളുടെ വീടുകളിലും മന്ത്രിയെത്തും. അപകടം തുട൪ക്കഥയാവുന്ന പനയംപാടത്ത് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. കരിമ്പ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഡിസിസി പ്രസിഡൻറ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.

 

Tags :
Joint safety inspection at Palakkad PanayampadaTransport Minister KB Ganesh Kumar
Next Article