For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പ്രസിഡന്റിന് തെരഞ്ഞെടുക്കാൻ അമേരിക്ക പോളിംഗ് ബൂത്തുകളിലേക്ക്; ട്രംപും, കമല ഹാരീസും നേർക്ക് നേർ

10:24 AM Nov 05, 2024 IST | suji S
പ്രസിഡന്റിന് തെരഞ്ഞെടുക്കാൻ അമേരിക്ക പോളിംഗ് ബൂത്തുകളിലേക്ക്  ട്രംപും  കമല ഹാരീസും നേർക്ക് നേർ

പ്രസിഡന്റിന് തെരഞ്ഞെടുക്കാൻ അമേരിക്ക പോളിംഗ് ബൂത്തുകളിലേക്ക്,അവസാന മണിക്കൂറിലും ഡൊണാൾഡ് ട്രംപിനോ കമലാ ഹാരിസിനോ വ്യക്തമായ മുൻതൂക്കമില്ല, ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് നാലരയോടെയാണ് പോളിംഗ്, സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് ഇരുസ്ഥാനാർഥികളുടെയും പ്രചാരണം, 78 ദശ ലക്ഷം ആളുകലധികം പേര് വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. 2020ലെ വോട്ടിങ് ശരാശരിയുടെ ഏകദേശം 50 ശതമാനം. 270 ഇലക്ടറൽ കോളജ് വോട്ടെന്ന മാജിക് നമ്പറിലെത്താൻ സ്വിങ് സ്റ്റേറ്റുകൾ നിർണായകമാകും.

നോർത്ത് കരലൈനയിലും പെൻസിൽവേനിയിലും മിഷിഗനിലുമാണ് ട്രംപിന്‍റെ അവസാനഘട്ട പ്രചാരണം.പെൻസിൽവേനിയയിലാണ് കമലയുടെ അവസാനഘട്ട പ്രചാരണം. എന്നാൽ നോർത്ത് കരലൈനയിലെ ട്രംപിന്‍റെ പ്രചാരണറാലിയിൽ ഒഴിഞ്ഞ കസേരകൾ ചർച്ചയാവുകയാണന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.എന്നാൽ ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്

Tags :