ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ പോസിറ്റീവായി ട്രംപിന്റെ തിരിച്ചുവരവ്
12:12 PM Nov 08, 2024 IST | ABC Editor
ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ ആഗോള വിപണികൾ പ്രതികരിച്ചു തുടങ്ങി. ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ വളരെ പോസിറ്റീവായാണ് ട്രംപിൻറെ തിരിച്ചുവരവിനെ അനുകൂലിച്ചത് .
ചെെനീസ്, ജാപ്പനീസ് മാർക്കറ്റുകളാകട്ടെ നേരെ താഴേക്കും. ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായി വരുമ്പോൾ അത് ഇന്ത്യയുടെ സാമ്പത്തിക, വ്യാപാര കാര്യങ്ങളിൽ ദൂരവ്യാപകമായ തിരിച്ചടികളും പ്രത്യകടങ്ങളും നേരിടേണ്ടി വരുമെന്ന് സമൂഹ മാധ്യമങ്ങൾ.
വിദേശ നയങ്ങളിലും നിയന്ത്രണങ്ങളും എല്ലാം തന്നെ പുതിയ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ,ഇത് ഇന്ത്യയെ ഏതു രീതിയിൽ ബാധിക്കുമെന്ന ചിന്താകുഴപ്പത്തിലാണ് ജനങ്ങൾ .ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവ് ഇന്ത്യയെ ബാധിക്കുമോ അഥവാ ബാധിച്ചാൽ തന്നെ നേട്ടമാണോ നഷ്ടമാണോ സ്റ്റേറ്റ് മാർക്കറ്റിനുണ്ടാവുക എന്ന് കാത്തിരിക്കുകയാണ് മാധ്യമങ്ങൾ.