വിജയത്തിന് ദിവസങ്ങൾക്ക് പിന്നാലെ ട്രംപ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു; ചർച്ച യുക്രെയ്ൻ യുദ്ധത്തെ കുറിച്ച്
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഏതാനും ദിവസങ്ങൾക്ക് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു .ഈ ചർച്ചയിൽ അദ്ദേഹം സംസാരിച്ചത് യുക്രെയ്ൻ യുദ്ധത്ത് കുറിച്ച്, യുക്രെയ്ൻ യുദ്ധം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതായും ,റഷ്യയുമായി യുഎസ് ചർച്ചകൾ പുനഃസ്ഥാപിക്കാനും താല്പര്യമുണ്ടെന്നും ട്രംപ് പറഞ്ഞതയും റിപ്പോർട്ടുകൾ പറയുന്നു.ഫ്ലോറിഡയിലെ മാർ ഇ ലാഗോ എസ്റ്റേറ്റിൽ നിന്നാണ് ട്രംപ് പുടിനുമായി സംസാരിച്ചത്.
ഈ ചർച്ചയിൽ യുഎസിന് യൂറോപ്പിലുള്ള സൈനിക വിന്യാസത്തിന്റെ വലുപ്പം എന്തെന്ന് ട്രംപ് പുടിനെ ഓർമിപ്പിച്ചു. യുക്രെയ്‌നുമായുള്ള സംഘർഷം ഒരു തീരുമാനവും ആകാതെ നിൽക്കുന്ന സാഹചര്യത്തിൽ, ചർച്ചകൾക്ക് മധ്യസ്ഥം നിൽക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചു. ഇതോടെ ലോകം ഉറ്റുനോക്കുന്നത് ബൈഡന് സാധിക്കാതെ വന്നത് ട്രംപിന് സാധിക്കുമോ എന്നതാണ്. നേരത്തെ, പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും ട്രംപുമായി ചർച്ച നടത്തിയിരിക്കുന്നു. കൂടെ ഇലോൺ മസ്കും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ട്രംപിന്റെ തിരിച്ചുവരവിനെ റഷ്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.