Film NewsKerala NewsHealthPoliticsSports

ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും രാജ്യം വിച്ഛേദിച്ചതായി തുര്‍ക്കി പ്രസിഡന്റ്, റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

03:20 PM Nov 16, 2024 IST | Abc Editor

ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും രാജ്യം വിച്ഛേദിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു . ഗാസയില്‍ വംശഹത്യ തുടരുന്ന, അതിനാൽ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറയുന്നത് . തന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഭരണകൂടം ഇസ്രായേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ഇസ്രയേലുമായുള്ള എല്ലാം  ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ കഴിഞ്ഞ വര്‍ഷം തുര്‍ക്കി തിരിച്ചുവിളിച്ചിരുന്നു. ഞങ്ങളുടെ ഭരണസഖ്യം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും. റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന നിലയിലും അതിന്റെ സര്‍ക്കാറെന്ന നിലയിലും ഞങ്ങള്‍ നിലവില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു എന്നാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറയുന്നത്.

Tags :
Benjamin NetanyahuRecep Tayyip Erdogan
Next Article