For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ ബാബുവിന്റെ മരണത്തിൽ  രഹസ്യമായി മൊഴി നൽകാൻ എത്തി ടി വി  പ്രശാന്ത്; ഭാര്യയുടെ സ്വർണ്ണ ൦ പണയം വെച്ചുവെന്നുള്ള മൊഴി, പോലീസ് സ്ഥിതീകരിച്ചിട്ടില്ല 

03:15 PM Oct 23, 2024 IST | suji S
നവീൻ ബാബുവിന്റെ മരണത്തിൽ  രഹസ്യമായി മൊഴി നൽകാൻ എത്തി  ടി വി  പ്രശാന്ത്  ഭാര്യയുടെ സ്വർണ്ണ ൦ പണയം വെച്ചുവെന്നുള്ള മൊഴി  പോലീസ് സ്ഥിതീകരിച്ചിട്ടില്ല 

എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് ആരോപിച്ച പരിയാരം മെഡിക്കൽ കോളജ് ഇലക്ട്രിക് വിഭാഗം ജീവനക്കാരൻ ടി.വി പ്രശാന്ത് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്കു മുന്നിൽ മൊഴി നൽകാൻ മെഡിക്കൽ കോളജിലെത്തി. അവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ചാണ് പ്രശാന്ത് അവിടെ എത്തിയത്. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന ടൗൺ സിഐ ശ്രീജിത്ത് കൊടേരിക്കു മുന്നിൽ രണ്ടുതവണ മൊഴി നൽകാൻ രഹസ്യമായി പ്രശാന്ത് എത്തിയിരുന്നു.

മൊഴിയെടുപ്പിനു ശേഷം, വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തരുടെ മുന്നിൽനിന്ന് ഓടിമാറുകയായിരുന്നു പ്രശാന്ത്.കൈക്കൂലി നൽകാൻ ഭാര്യയുടെ സ്വർണം പണയംവച്ചെന്നായിരുന്നു ഒരുലക്ഷം രൂപ നൽകിയത് എന്നായിരുന്നു മൊഴി, എന്നാൽ പോലീസ് ഈ മൊഴി സ്ഥിതീകരിച്ചിട്ടില്ല.പല സുഹൃത്തുക്കളിൽനിന്നായി പണം കടംവാങ്ങിയെന്നും ഒരു ലക്ഷം രൂപ തികയാത്തതിനാൽ കയ്യിലുണ്ടായിരുന്ന 98,500 നൽകിയെന്നുമായിരുന്നു ആദ്യദിവസം പ്രശാന്ത് പറഞ്ഞത്. അതാണിപ്പോൾ സ്വർണം പണയം വെച്ചെന്ന് പറയുന്നത്.

Tags :