Film NewsKerala NewsHealthPoliticsSports

ജർമ്മനിയിൽ ക്രിസ്തുമസ് മാർക്കറ്റിലെ ആൾക്കൂട്ട തിരക്കിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ മരിച്ചു, 68 പേർക്ക് പരിക്കേറ്റു

09:53 AM Dec 21, 2024 IST | Abc Editor

ജർമ്മനിയിലെ ആൾക്കൂട്ട തിരക്കിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ മരിച്ചു, 68 പേർക്ക് പരിക്കേറ്റു.ഇതിൽ പതിനഞ്ചോളം പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി, അതേസമയം സംഭവത്തിലെ ആക്രമണ സാധ്യത പൊലീസ് തള്ളുന്നില്ല. കാറിന്റെ ഡ്രൈവറായ 50 വയസുകാരനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയാണ്. എന്നാൽ സൗദി പൗപരനായ ഇയാൾ ഡോക്ടറാണെന്നും സൂചനകളുണ്ട്. ഈ സംഭവം ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റിലാണ്.

മാർക്കറ്റിലെ ആൾക്കൂട്ടത്തിലേക്ക് പാ‌ഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് റിപ്പോർട്ട്. ഈ സഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് ആംബുലൻസുകളും ഫയർ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങൾ ചില അന്ത്രാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാർക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാർ ഇടിച്ചുകയറുകയായിരുന്നു.

Tags :
Christmas market in GermanyTwo people died and 68 were injured
Next Article