Film NewsKerala NewsHealthPoliticsSports

കളമശേരി സ്ഫോടന കേസ് പ്രതി ഡൊമനിക്ക് മാർട്ടിനെതിരെ ചുമത്തിയ യു എ പി എ പിൻവലിച്ചു

04:47 PM Oct 28, 2024 IST | suji S

കളമശേരി സാമ്‌റ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്ഫോടന കേസ് പ്രതി ഡൊമനിക്ക് മാർട്ടിനെതിരെ പോലീസ് ചുമത്തിയ യു എ പി എ പിൻവലിച്ചു. സ്ഫോട വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കും. സ്ഫോടനം നടന്നിട്ട് നാളെ ഒരു വർഷം തികയുന്ന അവസരത്തിലാണ് ഡൊമിനിക് മാര്‍ട്ടിനെതിരായ ഇങ്ങനൊരു യുഎപിഎ പിൻവലിക്കൽ ഉണ്ടായിരിക്കുന്നത്.

അതേസമയം ഈ സ്ഫോടനം ഒക്ടോബര്‍ 29നാണ് കളമശ്ശേരിൽ ഉണ്ടായിരിക്കുന്നത്, ഒരു നാടിനെ മുഴുവൻ ഞെട്ടിക്കുന്ന സ്‌ഫോടനങ്ങളിൽ ഒന്നായിരുന്നു ഇത്. സംഭവത്തിൽ 6 പേർ മരണപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും പൊള്ളലേക്കുകയും ചെയ്തിരുന്നു.രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പാണ് സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞത്. സ്‌ഫോടനം നടത്താന്‍ വേണ്ടി രണ്ട് ഐ.ഇ.ഡി ബോംബുകളാണ് മാര്‍ട്ടിന്‍ നിര്‍മിച്ചത്. ഇത് രണ്ടും പൊട്ടിത്തെറിചാണ് വൻദുരന്തം ഉണ്ടായിരുന്നത്, ഈ സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് മാര്‍ട്ടിന്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

Tags :
Dominic MartinUAPA against Kalamasery blast case
Next Article