Film NewsKerala NewsHealthPoliticsSports

യുഡിഎഫ് നടത്തുന്നത് സാമുദായിക പ്രചാരണം ; കെ സുരേന്ദ്രൻ 

12:29 PM Nov 16, 2024 IST | Abc Editor

യുഡിഎഫ് നടത്തുന്നത് സാമുദായിക പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് ഇരു മുന്നണികളുടേയും ധാരണ.പാലക്കാട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോൾ ഇരു മുന്നണികളും വര്‍ഗീയ പ്രചരണം നടത്തുകയാണ്. വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് അവരുടെ ധാരണ. എസ്ഡിപിഐ പരസ്യ പിന്തുണ യുഡിഎഫിന് നല്‍കി. അവര്‍ വ്യാപക വര്‍ഗീയപ്രചാരണം നടത്തുകയാണെന്നും കെ സുരേന്ദ്രൻ പറയുന്നു.

വി ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തി. അതുപോലെ സഞ്ജിത്, ശ്രീനിവാസന്‍ കേസിലെ പ്രതികളുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി. ശ്രീനിവാസന്റെ കൊലയാളികളുടെ ബന്ധുക്കളുമായി എന്താണ് ചര്‍ച്ച. എംഎല്‍എയുടെ നേതൃത്വത്തില്‍ ഗ്രീന്‍ സ്‌ക്വാഡ് കോണ്‍ഗ്രസ് പ്രചാരണത്തിനെത്തിയിരിക്കുകയാണ്. സാമുദായിക പ്രചാരണത്തിനാണ് യുഡിഎഫിന്റെ ശ്രമം. മുസ്ലിം സഹോദരങ്ങളെ ഭയപ്പെടുത്തുന്നു. എല്‍ഡിഎഫിന് പിഡിപിയുമായി നേരിട്ട് സഖ്യമുണ്ട്. വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു സുരേന്ദ്രൻ പറയുന്നു.

Tags :
K Surendran
Next Article